രാമായണം ചോദ്യങ്ങൾ ഭാഗം 1

1) രാമായണം എഴുതിയത് ആരാണ് ?
             (വാല്മീകി)

2) വല്മീകം എന്ന പദത്തിൻറെ  അർത്ഥം  എന്താണ്?
             (മൺപുറ്റ്)

3) രാമകഥ നടന്നത് ഏത്  യുഗത്തിലാണ്?
             (ത്രേതായുഗത്തിൽ)

4) രാമായണകഥ ഒരു ആഖ്യാനമാണ്.
ഇത് ആർ ആർക്ക് ഉപദേശിക്കുന്നതാണ്? 
             (ശിവൻ പാർവ്വതിക്ക് )

5)  "മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല, ഞാനും
നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാധേ."
മുമ്പ് മറ്റാരും ചോദിക്കാത്തതും 
ആരെയും കേൾപ്പിക്കത്തതുമായ
ഏതു കാര്യമാണ് ശിവൻ പാർവ്വതിയോടരുളുന്നത്?
             (രാമകഥാതത്വം) 

6) രാമായണ നിര്മ്മിതിക്കായി
വാല്മീകിയോട് ആവശ്യപ്പെട്ടതാർ?
             (ബ്രഹ്മാവ്)

7) വാല്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?
             (ഇരുപത്തിനാലായിരം)

8) എഴുത്തച്ഛൻറെ രാമായണകൃതിയുടെ പേരെന്ത്?
             (ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്)

9) എഴുത്തച്ഛനുമുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാം?
             (രാമചരിതം, രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം)

10) ലോകത്തിലുണ്ടായ എല്ലാ രാമായണകൃതികള്ക്കും
അടിസ്ഥാനഭൂതമായ കൃതിയേത്?
             (വാത്മീകിരാമായണം)

11) തമിഴിലുണ്ടായ രാമായണകൃതിയേത്?
             (കമ്പരുടെ കമ്പരാമായണം)

12) രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?
             (ആറു കാണ്ഡങ്ങൾ)

13) രാമായണത്തിലെ ആറു കാണ്ഡങ്ങൾ ഏതെല്ലാം?
             (ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്ക്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം) 

14) ശ്രീരാമനും സീതയുമായി അവതരിച്ചത് ആരെല്ലാമാണ്?
              (മഹാലക്ഷ്മിയും മഹാവിഷ്ണുവും)

15) കോസലരാജ്യം ഏത്  നദിയുടെ തീരത്താണ്?
               (സരയുനദിയുടെ)

16) അയോധ്യ ഏത്   രാജ്യത്തിൻറെ തലസ്ഥാനമാണ്?
               (കോസലരാജ്യത്തിൻറെ)

17) ദശരഥൻ ഏത് വംശപരമ്പരയിൽ ഉൾപ്പടുന്നു?
               (മനുവിൻറെ  വംശപരമ്പര)

18) സുമന്ത്രർ ആരായിരുന്നു?
               (ദശരഥമഹരാജാവിൻറെ മന്ത്രി)

19) സുമന്ത്രൻ എന്ന വാക്കിൻറെ അര്ത്ഥമെന്ത്?
               (നല്ലതുമാത്രം മന്ത്രിക്കുന്നവൻ)

20) ദശരഥനുമുമ്പ്  ഒരിക്കൽ രാവണൻ അയോധ്യയിൽ പോയിട്ടുണ്ട്. അന്ന് ആരായിരുന്നു അയോധ്യയുടെ രാജാവ്?
              (അനാരണ്യൻ)

21) അംഗരാജ്യത്ത് മഴപെയ്തത് ആരുടെ പാദസ്പര്ശമേറ്റപ്പോഴാണ്?
              (ഋശ്യസൃംഗൻറെ)

22) ദശരഥമാഹരാജാവിൻറെ  മൂന്നു ഭാര്യമാർ ആരെല്ലാം?
              (കൗസല്യ, കൈകേയി, സുമിത്ര)

23) മക്കളുണ്ടാവാന്വേണ്ടി ദശരഥൻ അനുഷ്ടിച്ച യാഗം എത്?
              (പുത്രകാമേഷ്ടി)

24) അയോധ്യയുടെ കുലഗുരുവാർ?
              (വസിഷ്ഠൻ)

25) പുത്രകാമേഷ്ടി നടത്തുമ്പോൾ കൈയ്യിൽ പായസവുമായി പ്രത്യക്ഷനായ ദേവൻ ആർ?
              (അഗ്നിദേവൻ)

26) ശ്രീരാമനായി അവതരിച്ചത് ത്രിമൂര്ത്തികളിൽ ആരാണ്?
              (മഹാവിഷ്ണു)

27) ശ്രീരാമൻറെ ജന്മനക്ഷത്രം ഏത്?
               (പുണർതം)

28) സൌമിത്രി എന്ന വാക്കിൻറെ  അർത്ഥമെന്താണ്?
               (സുമിത്രയുടെ പുത്രൻ - ലക്ഷ്മണൻ)

29) വിഷ്ണുവിൻറെ ശംഖും സുദര്ശനവും അവതാരം കൊണ്ടതെങ്ങനെയാണ്?
               (ശംഖ് - ഭരതൻ, സുദ ർശനം  - ശത്രുഘനൻ)

30) ലക്ഷ്മണൻ ആരുടെ അവതാരമാണ്?
               (അനന്തൻറെ)

31) വിശ്വാമിത്രമഹ ർഷി  ആരായിരുന്നു?
               (പുരോഹിതൻ)

32) വിശ്വാമിത്രൻറെ യാഗം മുടക്കിയ രാക്ഷസന്മാർ ആരെല്ലാം?
               (മാരീചൻ, സുബാഹു)

33) രാമലക്ഷ്മണന്മാർക്ക് വിശ്വാമിത്രൻ ഉപദേശിച്ച വിദ്യകൾ എന്തെല്ലാം?
              (ബലയും അതിബലയും)

34) വനയാത്രയിൽ ആദ്യരാത്രി രാമലക്ഷ്മണന്മാർ
തങ്ങിയതെവിടെയായിരുന്നു?
                (തടകാവനത്തിൽ)

35) താടകയെ വധിച്ചതാര്?
               (ശ്രീരാമൻ)

36) "അവളെ പേടിച്ചാരും നേർവ്വഴി നടപ്പീല"
- ഇത് ആർ ആരോട് ആരെക്കുറിച്ചു പറയുന്നതാണ്?
              (വിശ്വാമിത്രൻ - ലക്ഷ്മനോട് - താടകയെപ്പറ്റി)

37) മാരീചസുബാഹുക്കളിൽ  ഒരാൾ രാമബാണത്തിനിരയായി, മറ്റൊരാൾ രാമഭക്തനായി - ആരെല്ലാമാണ് അവർ?
            (മരിച്ചത്- സുബാഹു, രാമഭക്തനയത് - മാരീചൻ)

38) ജനകരാജധാനിയിൽ വെച്ച് ശ്രീരാമ ൻ ഒടിച്ച വില്ലിൻറെ പേരെന്താണ്?
            (ത്യയംബകം)

39) വിദേഹരാജാവ്  ആരായിരുന്നു?
            (ജനകൻ)

40) ത്ര്യയംബകം ആരാണ് സമ്മാനിച്ചത്?
            (പരമശിവൻ)

50) ഗൌതമമുനിയുടെ  ശാപം കാരണം ശിലയായിമാറിയതാർ?
              (അഹല്യ)