ശൈലികള്‍
അകത്തു കത്തിയും പുറത്തു പത്തിയും ---ഉള്ളില്‍ വിരോദം പുറത്തു സ്നേഹം
അലകും പിടിയും മാറ്റുക – മുഴുവന്‍ മാറ്റുക
അക്കരപ്പച്ച ---- അകലെയുള്ളതിനോടഉള്ള ഭ്രമം
അഗ്നിപരീക്ഷ ----കഠിനമായ പരിക്ഷണം
അങ്ങാടിപ്പാട്ട ---പരസ്യം
അജഗജാന്തരം ------------വലിയവ്യത്യാസം
അഞ്ചാം തരക്കാര്‍ ----------അദ്ധമന്മാര്‍
അഞ്ചാം പത്തി ------------ഒറ്റുകൊടുക്കാന്‍ സഹായിക്കുന്നവന്‍
അടിക്കല്ല മാന്തുക -----------ഉന്മുലനാശം വരുത്തുക
അടി തെറ്റുക -------------സ്ഥാനം പിഴയ്ക്കുക
അടിതൊട്ടു മുടിവരെ ----------മുഴുവന്‍
അടിപണിയുക ----- സേവ പിടിക്കുക
അടിയറ പറയിക്കുക ------------- പരാജയം സമ്മതിപ്പിക്കുക
അടിയോടെ ------------മുഴുവന്‍
അധരവ്യായാമം ------------അര്‍തഥ്ശൂന്യ സംസാരം
അമരക്കാരന്‍ ------മാര്‍ഗ്ഗദര്‍ശകന്‍
അരക്കൈനോക്കുക ---------പരിക്ഷിക്കുക
അരങ്ങേറം ------------ആദ്യപ്രകടനം
അരയും തലയും മുറുക്കുക -----------തയ്യാറാവുക
അര്‍തഥ്രാത്രിയില്‍ കുടപിടിക്കുക ------------അസ്ഥനത്തുള്ള ആഡംബരം
അലകുംപിടിയും മാറുക ----------മുഴുവന്‍ പുതുക്കുക
അലസിപ്പിരിയുക -----------തിരുമാനം ഇല്ലാതെ പിരിയുക
അസ്തിവാരം ----------അടിസ്ഥാനം
അളമുട്ടുക ---------ഗ്തിയില്‍ലാതാവുക
അഴകിയ രാവണന്‍ -------------പച്ചശ്രംകാരമുള്ളവന്‍
അറുത്തകൈക്ക് ഉപ്പ് തെക്കാതിരിക്കുക -----നിര്‍ദ്ദയനായിരിക്കുക
ആകാശം നോക്കുക ------------ഉത്തരം മുട്ടുക
ആചന്ദ്രതാരം ------------എല്ലാക്കാലവും
ആക്യതിയും പ്രക്യതിയും ----- രൂപവും ഭാവവും
ആദ്യവസാനക്കാരന്‍ ------ പ്രദാനപങ്കാളി
ആനച്ചന്തം ----------ആകെയുള്ള ഭംഗി
ആപാദചൂഡം ----------ആകെ
അടതാളമട്ട -----സാവധാനം
അഷ്ടമതത്തില്‍ ശനി -----------കഷ്ടകാലം
ആട്ടിന്‍കുട്ടിചമയുക ----------സൗമ്യത നടിക്കുക
ആയുധം വയ്ക്കുക ------------ കിഴ് അടങ്ങുക
ആഷാഡഭൂതി ------------ക ള്ളസന്യാസി
ഇഞ്ചികടിക്കുക --------ദേഷ്യം പ്പെടുക
ഇടപഴകുക -----------പരിചയിക്കുക
ഇടിവെട്ടിയവനെ പാമ്പുകടിക്കുക –ആപത്തിന്‍ മേല്‍ ആപത്ത്
ഇരയിട്ട മിന്‍പിടിക്കുക ------അല്പം ചിലവാക്കി വലിയ ലാഭം ഉണ്ടാക്കുക
ഇരുതല മൂരി ----------രണ്ടു പക്ഷത്തും ചേരുന്നവന്‍
ഇരുതലയും കുട്ടിമുട്ടിക്കുക ----------വരവും ചെലവും സമമാക്കുക
ഇരുട്ടുകൊണ്ടോട്ടയടയ്ക്കുക ----തലക്കാലപരിഹാരം കാണുക
ഇലയിട്ടു ചവിട്ടുക –അറിഞ്ഞുകൊണ്ടപരാദം പ്രവര്‍ത്തിക്കുക
ഇലവ്കാത്ത കിളി ------- ഫലമില്ലാത്ത കാത്തിരിപ്പ്
ഉടച്ചുവാര്‍ക്കുക -----------പുതുക്കുക
ഉടുത്തൊരുങ്ങുക -----------തയ്യാറാവുക
ഉണ്ട ചോറില്‍ കല്ലിടുക ----നന്ദികേടു കാണിക്കുക
ഉദരപുരണം ---------- ഉപജീവനം
ഉപ്പുകൂട്ടിത്തിന്നുക ----------നന്ദികാണിക്കുക
ഉപ്പുതൊട്ട്കര്‍പ്പുരം വരെ -----എല്ലാ വസ്തുക്കളും
ഉരുളയ്ക്കുപ്പേരി -----------ഉചിതമായ മറുപടി
ഉര്‍വശിശാപം ഉപകാരം -----ദോഷം ഗുണമായിത്തിരുക
ഉഴലുര്‍ദേവസ്വം ------------അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്‍
ഊണിലും ഉറക്കത്തിലും --------എല്ലായ്പോഴും
ഊരും പേരുമില്ലാത്ത ------------അപ്രസിദ്ധമായ
ഊഴിയും നടത്തുക ------------ആത്മാര്‍തഥ്തയില്ലാതെ പ്രവര്‍ത്തിക്കുക
എന്‍ പിള്ള്നയം -----------സ്വാര്‍ത്ഥത
എരിതിയിലെണണയൊഴിക്കുക ------ക്ലേശം വര്‍ദ്ധിപ്പിക്കുക
എലിയെത്തോല്പിച്ചില്ലം ചുടുക ----------നിസ്സാരകാര്യത്തിന വലിയ നഷ്ടം വരുത്തുക
ഏടു കെട്ടുക ---------പടിത്തം അവസാനിപ്പിക്കുക
ഏണി വയ്ക്കുക ----------സഹായിക്കുക
ഏറിയകൂറും ----------ഭൂരിഭാഗവും
ഏഴരശശനി ----------വലിയ ദുഷ്ക്കാലം
ഒച്ചപ്പാട ---------വലിയ ശബ്ദം
ഒത്താശ -------സഹായം
ഒന്നിനൊന്ന്‍ ----------മേലക്കുമേല്‍
ഒമ്പതാമുത്സവം ----------വലിയ ബഹളം
ഒരു വെടിക്കു രണ്ടുപക്ഷി ----------ഒരു പ്രവ്യത്തി കൊണ്ടു രണ്ടു കാര്യം
ഒറ്റുകൊടുക്കുക ---------- ചതിക്കുക
ഒളിയമ്പ് ---------രഹസ്യോപദ്രവം
ഒഴിയാബാധ -----------മാറാത്ത ഉപദ്രവം
ഓലപ്പാമ്പ് ---------ഭീഷണി
കച്ച്ചകെട്ടുക -------തയ്യാറാവുക
കടന്നകൈ --------അതിരു കവിഞ്ഞ രീതി
കടലില്‍ കായം കലക്കുക ---അധികം വേണ്ടിടത്ത് അല്പം നല്കുക
കടുകിട --------അല്പംപോലും
കടുംകൈ -------കഠിന പ്രവ്യത്തി
കടുവാക്കുട്ടില്‍ തലയിടുക ----സ്വയം അപകടത്തില്‍ ചാടുക
കടുവായെ കിടുവ പിടിക്കുക --------ബലവാനെ ദുര്‍ബലന്‍ തോലപ്പിക്കുക
കണക്കുതീര്‍ക്കുക ------------കൊല്ലുക
കണ്‍കുളിരെ ------------ത്യപ്തിയാവോളം
കണിയാനെ തെങ്ങില്‍ കയറ്റുക -----പരിചയമില്ലാത്ത പ്രവ്യത്തി ഏല്‍പ്പിക്കുക
കണ്ടകശശനി ------------ഉപദ്രവകാരി
കണ്ട്ടക്ഷോഭം -----------നിഷ്ഫലമായ സംസാരം
കണ്ണ്‍അടയ്ക്കുക ---------------കണ്ടില്ലെന്നു നടിക്കുക
കണ്ണ്‍അയക്കുക -----------ദയ കാണിക്കുക
കണ്ണില്‍ചോരയില്ലായമ ----കനിവ് ഇല്ലായ്മ
കണ്ണില്‍ പൊടിയിടുക -----------കബളിപ്പിക്കുക
കണ്ണിലുണ്ണി ----------വാത്സല്യപാത്രം
കണ്ണിലെകരട ----------ഉപദ്രവകാരി
കണ്ണുകടി -----------അസുയ
കതിരിന വളം വയ്ക്കുക ------അകാലത്തില്‍ പ്രവര്‍ത്തിക്കുക
കമ്പിനീട്ടുക -------------ഓടികളയുക
കയ്യാലപ്പുറത്തെ തേങ്ങ ---ഏതു കക്ഷിയില്‍ ചേരണമെന്ന അറിയാത്താള്‍
കരണം മറിയുക ------------ഒഴിഞ്ഞുമാറുക
കലാശം ചവിട്ടുക --------------മംഗളം പാടുക
കാക്കപിടിക്കുക -----------സേവപറയുക
കാലു പിടിക്കുക ---അഭിമാനം മറന്ന യാചിക്കുക
കിചകന്‍ -----------തികഞ്ഞ വിടന്‍
കിരിയും പാമ്പും ----------- ജന്‍മ ശത്രുക്കള്‍
കടത്തിലെ വിളക്ക് -------കഴിവ് പ്രകാശിക്കാത്ത ആള്‍
കുബേരനും, കുചേലനും ----------ധനികനും ,ദരിദ്രനും
കുറുക്കനും സിംഹവും ----------കൌശലക്കാരനും ,പരാക്രമിയും
കുംഭകര്‍ണ്ണസേവ ----------വലിയ ഉറക്കം
ഗതാനുഗതികത്വം ------അനുകരണശിലം
ചിറ്റമ്മനയം ------സ്നേഹം കുറഞ്ഞ പെരുമാറ്റം
ചെണ്ട കൊട്ടിക്കുക ---------പറ്റിക്കുക
തലമറന്നെണ തേയ്ക്കുക ----അവ്സ്ഥയറിയാതെ പെരുമാറുക
ദീപാളി കുളിക്കുക ----ദുര്‍വ്യയം ചെയ്തു ദരിദ്രനാകുക
മര്‍ക്കടമുഷ്ടി ----------- ദുശശാടും
പാലും തേനും ഒഴുകുക ----ഐസ്വര്യസമ്യദ്ധമായിരിക്കുക
പാമ്പിനു പാലു കൊടുക്കുക ---ദുഷ്ടന്‍മാരെ സഹായിക്കുക
പഠിച്ച് പണി പതിനെട്ടും നോക്കുക –കഴിവിന്‍റെ പരമാവധി നോക്കുക
പുത്തരിയില്‍ കല്ല് ---ആരംഭത്തില്‍ത്തന്നെ അമംഗളം
പുലിവാല പിടിക്കുക ---തന്നത്താന്‍ കുഴപ്പത്തില്‍ ചാടുക
രസച്ചരട് പൊട്ടുക ---ഇടയ്ക്ക് നീരസം ഉണ്ടാവുക
പൊടിയിട്ട വിളക്കുക ---ക്യത്രിമ ശോഭ ഉണ്ടാക്കുക
വെള്ളത്തില്‍ എഴുതുക –വ്യര്‍ഥ്മായ പ്രവ്യത്തി
വേലിതന്നെ വിളവ് തിന്നുക ---സ്വപക്ഷത്തിനു ദോഷം വരുത്തുക
ശ്ലോകത്തില്‍ കഴിക്കുക ----ചുരുക്കുക
സുഗ്രിവാജ്ഞ ---ദാക്ഷിണ്യം ഇല്ലാത്താജ്ഞ