രാമായണം ചോദ്യങ്ങൾ ഭാഗം 4
151) രാമൻ യുദ്ധഭൂമിയിലേക്ക് പോകുംമുമ്പ് മണ്ഡോദരി രാവണനെ ഉപദേശിച്ചത് എന്ത്?
(ശ്രീരാമ ൻ സീതയെ തിരിച്ചുകൊടുക്കണം എന്നുംപതിവ്രതയായ ഒരു സ്ത്രീയുടെ ശാപം ഏറ്റുവാങ്ങരുത് എന്നും)
152) കുംഭകര്ണ്ണനു ആർ മാസത്തെ തുടര്ച്ചയായ ഉറക്കം ശാപമായി നല്കിയതാർ?
(ബ്രഹ്മാവ്)
153) കുംഭകര്ണ്ണൻ യുദ്ധത്തിനിറങ്ങിയപ്പോൾ ഉണ്ടായ ദുശ്ശകുനങ്ങൾ എമ്തെല്ലാം?
(കൊള്ളിമീനുകൾ പാഞ്ഞു, കുറുക്കന്മാർ നീട്ടി ഓലിയിട്ടു, കഴുകന്മാർ പറന്നു ശൂലത്തിൽ തട്ടി, ഇടതുകണ്ണ് തുടിച്ചു)
154) ശ്രീരാമ ൻ കുംഭര്ണ്ണനുനേരെ പ്രയോഗിച്ച രൌദ്രാസ്ത്രത്തിൻറെ ഫലമെന്തായിരുന്നു?
(കുംഭകർണ്ണൻറെ ഗദ തവിടുപൊടിയായി)
155) ശ്രീരാമൻ കുംഭ ർണ്ണനെ വധിച്ചത് ഏത് അസ്ത്രപ്രയോഗത്തിലൂടെയാണ്?
(ഐന്ദ്രാസ്ത്രം ബ്രഹ്മദണ്ഡം എന്ന അസ്ത്രത്തോട് ഇണക്കിക്കൊണ്ടുള്ള പ്രയോഗത്തിലൂടെ)
156) യുദ്ധത്തിൽ രാവണ ൻ ആത്മവിശ്വാസം നഷ്ട്ടപ്പെട്ടത് എപ്പോളാണ്?
(ലക്ഷ്മണ ൻ പ്രയോഗിച്ച ബ്രഹ്മാസ്ത്രത്തി ൻ അതികായ ൻ ഇരയായതോടെ)
157) വാനരശിബിരത്തിൽ മൃതരായിക്കിടന്നവരെ ഉണര്ത്താനുള്ള ഔഷധങ്ങൾ എവിടെനിന്നാണ് കൊണ്ടുവന്നത്?
(ഹിമാലയത്തില്നിന്ന്)
158) ജാംഭവാ ൻ ഹനുമാനോട് കൊണ്ടുവരാനായി നിര്ദ്ദേശിച്ച നാലുതരം ഔഷധങ്ങൾ ഏതെല്ലാം?
(മൃതസഞ്ജീവനി, വിശല്യകരണി, സന്ധാനകരണി,സാവര്ന്ന്യകരണി)
159) ഔഷധമലയുമെടുത്തുള്ള വരവിൽ ഹനുമാ ൻ മാര്ഗ്ഗതടസ്സം സൃഷ്ട്ടിക്കനെത്തിയത് ആരായിരുന്നു?
(കാലനേമി)
160) ഇക്കാര്യത്തെക്കുറിച്ച് ഹനുമാ ൻ അറിയിപ്പ് നല്കിയതാർ?
(ധന്യമാലി)
161) യുദ്ധത്തിൽ കുംഭനികുംഭന്മാരെ വധിച്ചത് ആരാണ്?
(കുംഭനെ സുഗ്രീവനും നികുംഭനെ ഹനുമാനും)
162) മകരാക്ഷൻ ആരുടെ പുത്രനാണ്?
(ഖരൻറെ)
163) മകരാക്ഷനെ കൊന്നതാരാണ്?
(ശ്രീരാമൻ)
164) ഇന്ദ്രജിത്തിനെ യുദ്ധത്തിൽ വധിച്ചത് ആരാണ്?
(ലക്ഷ്മണൻ)
165) ധൂമ്രാക്ഷനെ വധിച്ചതാർ?
(ഹനുമാൻ)
166) വജ്രദംഷ്ട്രനെ യുദ്ധത്തിൽ വെട്ടിക്കൊന്നതാർ?
(അംഗദൻ)
167) ഇന്ദ്രജിത്തിനെ വധിക്കാനായി ലക്ഷ്മണൻ
പ്രയോഗിച്ച അസ്ത്രം ഏതാണ്?
(ഇന്ദ്രാസ്ത്രം)
168) ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചതാര്?
(അഗസ്ത്യമുനി)
169) ശ്രീരാമൻ രാവണനെ വധിച്ചത് ഏത് അസ്ത്രം ഉപയോഗിച്ചാണ്?
(ബ്രഹ്മാസ്ത്രം)
170) സീതയോട് അഗ്നിശുദ്ധി വരുത്താൻ ശ്രീരാമൻ
ആവശ്യപ്പെട്ടതെന്തുകൊണ്ട്?
(ജനാപവാദം ഒഴിവാക്കുന്നതിൻ)
171)ശ്രീരാമ ൻ അയോധ്യയിൽ പ്രവേശിച്ച മുഹൂര്ത്തം ഏതാണ്?
(പൂയ്യം നക്ഷത്രയോഗമുള്ള മുഹൂര്ത്തം)
172) സഹസ്രമുഖരാവണ ൻ ആരായിരുന്നു?
(ദധി എന്ന സമുദ്രമധ്യത്തിൽ കഴിഞ്ഞിരുന്ന ഒരു അസുരൻ)
173) സഹസ്രമുഖരാവണൻ ബ്രഹ്മാവില്നിന്നു നേടിയ പ്രധാനവരം എന്തായിരുന്നു?
(സ്ത്രീകളൊഴികെ തനിക്കു മറ്റൊരാളാലും മരണം സംഭവിക്കരുത് എന്ന വരം)
174) സഹസ്രമുഖനെ കൊന്നതാർ?
(സീത)
175) രാമസീതാദമ്പതിമാരുടെ പുത്രന്മാർ ആരെല്ലാം?
(ലവനും കുശനും)