ഓങ്കോളജി (oncology)

ഓങ്കോളജി (oncology) ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്
A) അർബുദം
B) ക്ഷയം
C) ഡിഫ്റ്റീരിയ
D) ടെറ്റനസ്
ഉത്തരം : A) അർബുദം
ഓങ്കോളജി
ട്യൂമറുകളെക്കുറിച്ചുള്ള പഠനമാണ്‌ ഓങ്കോളജി അഥവാ അർബുദ ശാസ്‌ത്രം.
ഗ്രീക്ക്‌ പദമായ ഓങ്കോസ്‌ എന്നതിൽ നിന്നുമാണ്‌ ഓങ്കോളജി എന്ന വാക്കുണ്ടായത്‌. ഓങ്കോസ്‌ (oncos)എന്നാൽ ട്യൂമർ അഥവാ വളർച്ച എന്നാണർഥം.
ഓങ്കോളജി എന്ന കാന്‍സർ പഠനശാഖയിൽ വൈദഗ്‌ധ്യം നേടിയ ഡോക്‌ടർമാരാണ്‌ ഓങ്കോളജിസ്റ്റുകള്‍.
കാന്‍സർ രോഗനിർണയം, പ്രധാന ചികിത്സകളായ ശസ്‌ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി, തുടർചികിത്സാ-പരിശോധനകള്‍, സാന്ത്വനചികിത്സ, മുന്‍കൂട്ടിയുള്ള രോഗനിർണയത്തിനുള്ള സ്‌ക്രീനിങ്‌ എന്നിവയൊക്കെ ചേർന്നതാണ്‌ ഓങ്കോളജി.
കാന്‍സർ ശസ്‌ത്രക്രിയയെ കുറിച്ച്‌ പഠിക്കുന്നശാഖയാണ്‌ സർജിക്കൽ ഓങ്കോളജി.
ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള കാന്‍സർ ചികിത്സ നൽകുന്നതിനുള്ള പഠനശാഖയാണ്‌ മെഡിക്കൽ ഓങ്കോളജി.
റേഡിയേഷന്‍ ഉപയോഗിച്ചുള്ള ചികിത്സ നൽകുന്നതിനുള്ള ശാഖയാണ്‌ റേഡിയേഷന്‍ ഓങ്കോളജി.
നാഡീസംബന്ധമായ കാന്‍സറിന്‌ ന്യൂറോ ഓങ്കോളജിയും ജനനേന്ദ്രിയ-മൂത്രാശയാനുബന്ധ കാന്‍സറുകള്‍ കൈകാര്യം ചെയ്യാന്‍ ഗൈനക്‌ ഓങ്കോളജിയും കാന്‍സർ മൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ അപഗ്രഥിച്ചു പരിഹാരം നിർദേശിക്കുന്നതിന്‌ സൈക്കോ ഓങ്കോളജി തുടങ്ങി നിരവധി അവാന്തരവിഭാഗങ്ങള്‍ ഇന്ന്‌ ഓങ്കോളജിയിൽ ഉണ്ട്‌.
രക്തത്തിലുണ്ടാകുന്ന കാന്‍സറുകളെക്കുറിച്ചുള്ള പഠനശാഖയാണ്‌ ഹെമറ്റോഓങ്കോളജി.
അതുപോലെ കുട്ടികളുടെ കാന്‍സർ ചികിത്സിക്കുന്നതിന്‌ പീഡിയാട്രിക്‌ ഓങ്കോളജി വിഭാഗമുണ്ട്‌.
സാമൂഹികാധിഷ്‌ഠിത കാന്‍സർ നിർണയ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌ കമ്മ്യൂണിറ്റി ഓങ്കോളജിയുടെ ആഭിമുഖ്യത്തിലാണ്‌. ചുരുക്കത്തിൽ കാന്‍സറുകളെക്കുറിച്ചുള്ള പഠനമാണ്‌ ഓങ്കോളജി എന്നു പറയാം.
കാർസിനോവ എന്ന ഗ്രീക്ക്‌ പദത്തിൽ നിന്നുമാണ്‌ കാന്‍സർ എന്ന വാക്ക്‌ ഉദ്‌ഭവിച്ചത്‌. കാർസിനോവയുടെ ലാറ്റിന്‍ രൂപമാണ്‌ കാന്‍സർ. "കാന്‍കർ' എന്നാൽ കാർന്നുതിന്നുന്ന വ്രണം എന്നാണർഥം. കാന്‍സറും ഞണ്ടും തമ്മിൽ ബന്ധപ്പെടുത്താറുണ്ട്‌. ഒരു പക്ഷേ, ശരീരത്തിൽ നിന്ന്‌ കടിച്ച ഞണ്ടിനെ വേർപെടുത്താന്‍ പ്രയാസമുള്ളതുപോലെ ശ്രമകരമാണ്‌ കാന്‍സറിനെ നീക്കം ചെയ്യാനും എന്നായിരിക്കാം ഇതിന്റെ സൂചന. ഞണ്ടിന്റെ ഗ്രീക്കുപദമാണ്‌ കാന്‍സർ എന്നതും ശ്രദ്ധേയമാണ്‌.
ഞണ്ടിന്റെ നഖരങ്ങളുടെ ആകൃതിയിലാണ്‌ കാന്‍സർ ചുറ്റിലേക്കും വ്യാപിക്കുന്നത്‌ എന്ന്‌ പുരാതന ഗ്രീക്ക്‌ ഭിഷഗ്വരന്മാർ മനസ്സിലാക്കിയിരുന്നു. അതും ഞണ്ടിന്റെ പേരുതന്നെ ഈ രോഗത്തിനു കൊടുക്കാന്‍ കാരണമായിരുന്നിരിക്കാം.
കോശങ്ങളിലെ ജീനുകളിലുണ്ടാകുന്ന വ്യതിയാനം അഥവാ മ്യൂട്ടേഷന്‍ ആണ്‌ അർബുദത്തിന്റെ മൂലകാരണം.
ഓരോകോശങ്ങളിലും 90,000 ജോടി ജീനുകള്‍ ഉണ്ട്‌. ഇവയാണ്‌ കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്‌ കോശവിഭജനത്തെ നിയന്ത്രിക്കുന്ന ജീനുകളിൽ തകരാറുണ്ടാകുമ്പോള്‍ കോശവിഭജനപ്രക്രിയ തകരാറിലാവുന്നു. അങ്ങനെ കോശപ്പെരുക്കത്തിലുണ്ടാകുന്ന പ്രശ്‌നമാണ്‌ കാന്‍സർ അഥവാ അർബുദം.
അർബുദത്തെ അവ ഉദ്‌ഭവിച്ച കോശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നാമകരണം ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ ലിംഫ്‌ഗ്രന്ഥികളുടെ അർബുദത്തിനു ലിംഫോമ
എന്നാണു പറയുക. രക്തത്തിലെ അർബുദത്തിനു രക്താർബുദം അഥവാ ലുക്കീമിയ എന്നും എല്ലിന്റെ അർബുദത്തിനു ഓസ്റ്റിയോ സാർക്കോമ എന്നും പറയുന്നു

Popular posts from this blog

ശൈലികള്‍

രാമായണം ചോദ്യങ്ങൾ ഭാഗം 2