രാമായണം ചോദ്യങ്ങൾ ഭാഗം 3
101) ബാലികേറാമല എന്ന് അറിയപ്പെടുന്ന പർവ്വതം ഏത്?
(ഋശ്യമൂകാചലം)
102) മാതംഗമഹർഷി ബാലിയെ ശപിച്ചതെന്ത്?
(ഋശ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ബാലി മരിക്കുമെന്ന്)
103) സുഗ്രീവൻറെ മന്ത്രിമാരിൽ പ്രധാനിയാർ?
(ഹനുമാൻ)
104) ശ്രീരാമനും സുഗ്രീവനും തമ്മിലുണ്ടാക്കിയ സഖ്യം എന്ത്?
(ശ്രീരാമ ൻ ബാലിയെ കൊന്നു സുഗ്രീവനെ രാജാവാക്കുമെന്നും പകരം സുഗ്രീവ ൻ സീതയെ അന്വേഷിച്ച് കണ്ടുപിടിച്ചുകൊടുക്കാമെന്നും)
105) ബാലിക്ക് നേരത്തെ കിട്ടിയിരുന്ന വരമെന്ത്?
(ആരാണോ ബാലിയെ എതിർക്കുന്നത്
അവരുടെ പകുതി ശക്തി ബാലിക്ക് വന്നുചേരും)
106) ഇന്ദ്രജിത്ത് ആരുടെ പുത്രനാണ്?
(രാവണൻറെ)
106) ഇന്ദ്രജിത്തിനെ യുദ്ധത്തിൽ കൊന്നതരാണ്?
(ലക്ഷ്മണൻ)
107) ബാലിയുടെ ഭാര്യയുടെ പേരെന്ത്?
(താര)
108) ബാലിയുടെ പുത്ര ൻ ആരാണ്?
(അംഗദൻ)
109) വാനരരാജ്യത്തിൻറെ രാജ്യവായി സുഗ്രീവനെ അഭിഷേകം ചെയ്തതാർ?
(ലക്ഷ്മണൻ)
110) അസുരശില്പി ആരാണ്?
(മയൻ)
111) ഹേമ ആരായിരുന്നു?
(ഒരു അപ്സരസ്സ്)
112) ഹേമയുടെ സഖിയുടെ പേരെന്ത്?
(സ്വയംപ്രഭ)
113) ചിരഞ്ജീവിയായ സമ്പാതി ആരാണ്?
(ജടായുവിൻറെ സഹോദരൻ)
114) ജാംബവാൻറെ ജനനം ആരില്നിന്നായിരുന്നു?
(ബ്രഹ്മാവിൽ നിന്ന്)
115) രാമായണകഥാപാത്രമായ ഭീമസഹോദര ൻ ആരാണ്?
(ഹനുമാൻ)
116) കുഞ്ഞായിരുന്നപ്പോൾ ഹനുമാ ൻ നേരെ വജ്രായുധം പ്രയോഗിച്ചതരാണ്
(ദേവേന്ദ്രൻ)
117) ഹനു എന്ന പദത്തിൻറെ അര്ത്ഥമെന്ത്?
(താടിയെല്ല്)
118) ഹനുമാൻറെ അമ്മയുടെ പേരെന്ത്?
(അഞ്ജന)
119) ഹനുമാനെ കര്മ്മോല്സുകനാക്കിയതാർ?
(ജാംബവാൻ)
120) ലങ്കയിലേക്ക് കുതിക്കുന്ന ഹനുമാൻറെ മിടുക്ക്
പരീക്ഷിക്കുന്നതിന്നുവേണ്ടി ആദ്യം വഴിമുടക്കി നിന്നതാരാണ്?
(നാഗമാതാവായ സുരസ)
121) സഗരൻ ആരായിരുന്നു?
(സൂര്യവംശിയായ ഒരു രാജാവ്)
122) സമുദ്രത്തിൻറെ അടിയില്നിന്നും ഉയര്ന്നുവന്ന ചിറകുള്ള പര്വ്വതമേത്?
(മൈനാകം)
123) നിഴൽ പിടിച്ചുനിര്ത്തി സമുദ്രതില്നിന്നും ഹനുമാ ൻ മാര്ഗവിഗ്നം സൃഷ്ടിക്കാ ൻ ശ്രമിച്ചതാർ?
(സിംഹിക എന്ന രാക്ഷസി)
124) ലങ്ക എവിടെയാണ് സ്ഥിതിചെയ്യുന്നത്?
(ത്രികൂടപര്വ്വതത്തിൻറെ മുകളിൽ)
125) ഹനുമാ ൻ ലങ്കയിൽ എത്തിയത് എപ്പോഴാണ്?
(സന്ധ്യാ സമയത്ത് )
126) ലങ്കാലക്ഷ്മി ആരായിരുന്നു?
(ലങ്കാപുരിയുടെ കാവല്ക്കാരി)
126) രാവണൻറെ ഏറ്റവും ഇളയ പുത്രൻ ആരായിരുന്നു?
(അക്ഷകുമാര ൻ)
127) അക്ഷകുമാരനെ വധിച്ചതാരാണ്?
(ഹനുമാൻ)
128) ഹനുമാനെ വധിക്കനൊരുങ്ങിയ രാവണനോട് ദൂതനെ വധിക്കുന്നത് രാജധര്മ്മമല്ലെന്നും
അത് പാപമാണെന്നും ഉപദേശിച്ചതാർ?
(വിഭീഷണൻ)
129) ഹനുമാൻറെ വാലിൽ തീ കൊളുത്താൻ കല്പ്പിച്ചതാർ?
(രാവണൻ)
130) ആരായിരുന്നു മധുവനത്തിൻറെ സൂക്ഷിപ്പുകാരൻ?
(ദധിമുഖൻ)
131) രാമൻ സീതയെ വീണ്ടെടുക്കനായി ലങ്കയിലേക്ക് പുറപ്പെട്ട മുഹൂർത്തം ഏതാണ്?
(ചന്ദ്രയോഗമുള്ള അത്തം നക്ഷത്രം നാൾ)
132) വാനരന്മാരുടെ സേനാപതിയായി ശ്രീരാമ ൻ നിയമിച്ചതാരെയാണ്?
(നീലനെ)
133) രാവണനെതിരായ സൈന്യത്തിൻറെ മൊത്തം മേല്നോട്ടം രാമൻ നല്കിയതാര്ക്കാണ്?
(ലക്ഷ്മണനും അംഗദനും)
134) രാക്ഷസവംശം മുടിയാറായെന്നും രാമൻ സാക്ഷാൽ നാരായണനാണെന്നും രാവണൻ മുന്നറിയിപ്പ് നല്കിയ രാവണ സഹോദരനാരാണ്?
(കുംഭകർണ്ണൻ)
135) സീതാദേവിയെ വിട്ടുകൊടുക്കണമെന്നും ശ്രീരാമനോട് മാപ്പ് പറയണമെന്നും രാവണനെ ഉപദേശിച്ചത് ആരാണ്?
(വിഭീഷണൻ)
136) രാവണൻറെ വിശ്വസ്ഥനായ മന്ത്രി ആരാണ്?
(പ്രഹസ്തൻ)
137) രാവണൻ ബ്രഹ്മശാപം ഏല്ക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?
(പുഞ്ജികസ്ഥല എന്ന അപ്സരസ്സിനെ
അവിഹിതമായി മോഹിച്ചത്)
138) രാവണനും വിഭീഷണനും തമ്മിൽ തെറ്റാനിടയായത് എന്തിൻറെ പേരിലാണ്?
(സീതാപഹരണത്തിൻറെ പേരിൽ)
139) അഭയം ചോദിക്കുന്നവ ൻ അത് നല്കാതിരിക്കുന്നത്ശ്രീ രാമൻറെ അഭിപ്രായത്തിൽ എന്തിനു തുല്യമായ പാപമാണ്?
(ബ്രഹ്മഹത്യാപാപത്തിനു തുല്യം)
140) വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തത് ആരാണ് ?
(ശ്രീരാമൻ)
141) രാവണദൂതനായ ശുകൻ സുഗ്രീവനെ സമീപിച്ചത് എന്തിനായിരുന്നു?
(ശ്രീരാമനെ ഉപേക്ഷിച്ച് സുഗ്രീവൻ
കിഷ്ക്കിന്ധയിലേക്ക് തിരിച്ചുപോകാനുള്ള അപേക്ഷയുമായി)
142) ശ്രീരാമൻറെ കൈയിലുള്ള വില്ലിൻറെ പേരെന്ത്?
(കോദണ്ഡം)
143)കടലിൽ ചിറ കെട്ടുന്ന ദൌത്യം ആരുടെ നേതൃത്വത്തിലായിരുന്നു?
(വിശ്വകര്മ്മാവിൻറെ പുത്രനായ നളൻറെ നേതൃത്വത്തിൽ)
144) എത്ര ദിവസം കൊണ്ടാണ് ചിറയുടെ നിര്മ്മാണം പൂര്ത്തിയായത്?
(അഞ്ചരദിവസം)
145) ശുകനെ രാക്ഷസനായിപ്പോകട്ടെ എന്ന് ശപിച്ചത് ആരാണ്?
(അഗസ്ത്യമുനി)
146) രാവണൻറെ അമ്മാവൻറെ പേരെന്ത്?
(മാല്യവാൻ)
147) ആരാണ് വിദ്യുജ്വിഹ്ഹൻ?
(മായവിയായ ഒരു രാക്ഷസൻ)
148) ലങ്കയിൽ സീതയോട് ദയ തോന്നിയ ഒരു രാക്ഷസി ഉണ്ടായിരുന്നല്ലോ. അതാരായിരുന്നു?
(സരമ)
149) ഇന്ദ്രജിത്ത് വാനരസൈന്യത്തിനുനെരെ തൊടുത്ത അസ്ത്രമേത്?
(നാഗാസ്ത്രം)
150) ധൂമ്രാക്ഷനെ വധിച്ചത് ആർ?
(ഹനുമാൻ)