സാമൂഹിക ക്ഷേമ പദ്ധതികള്‍

ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി -ശ്രുതി തരംഗം

അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -സ്നേഹ സ്പർശം

65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി-വയോമിത്രം

അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -സനാഥ ബാല്യം

വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി -മംഗല്യ

കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് -തൻ്റേടം (കോഴിക്കോട്)

കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി -ഉഷസ്

മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി -ചിസ് പ്ലസ്

അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി -ശരണ്യ

അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി -ആശ്രയ

AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി -ആയുർദളം

 സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി -ബാലമുകുളം

 സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി -സീതാലയം

കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി -യെസ് കേരള

ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി .... പ്രൊജക്ട് ആരോ

പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം -വൺ ഡെ ഹോം

നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി -ഗുരുശിഷ്യ പരമ്പര യോജന

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി -ജീവദായിനി

നഗരപ്രാന്തങ്ങളിലെ ചേരിനിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി -ഉഷസ്

പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങളൊരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി - take a break

കേന്ദ്രത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതി-സ്വജൽ ധാര

വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി - മണ്ണെഴുത്ത്

നെല്ലുൽപാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷിവകുപ്പ് കൊണ്ടു വന്ന പദ്ധതി -എല്ലാവരും പാടത്തേക്ക്

ഇന്ത്യയിലെ പാഴ്സി ജന വിഭാഗത്തിന്റെ ജനസംഖ്യാ ശോഷണം നേരിടാനുള്ള പദ്ധതി -ജിയോപാഴ്സി

കോഴിക്കോട് നഗരത്തെ വിശപ്പു രഹിതമാകാനുള്ള പദ്ധതി
-operation സുലൈമാനി

ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി
-operation കുബേര

കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി-സുകൃതം

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധ വത്കരണ പരിപാടി
- സുബോധം

HIV ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നല്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ പദ്ധതി
-സ്നേഹപൂർവം സാമൂഹിക ക്ഷേമ പദ്ധതികള്‍

വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി -
താലോലം

സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി -ബാലമുകുളം

Popular posts from this blog

ശൈലികള്‍

ഓങ്കോളജി (oncology)

രാമായണം ചോദ്യങ്ങൾ ഭാഗം 2