പി സ് ഇ ചോദ്യോത്തരങ്ങൾ

ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം?
2016 നവംബർ 8

ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം?
12 ഡിസംബര് 2015

10 കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി?
ക്യോട്ടോ പ്രോട്ടോക്കോൾ [ 1997 ]

ഒരു ദിവസം ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഒപ്പുവച്ച രാജ്യാന്തര ഉടമ്പടി എന്ന റെക്കോർഡ് നേടിയ ഉടമ്പടി?
പാരിസ് ഉടമ്പടി [ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്; 2015 ഡിസംബറിൽ രൂപം നല്കി; 2016 ഏപ്രിൽ 22 ന് നിലവിൽ വന്നു ]

അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്?
45

ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി?
122

റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 2016 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി?
സുരക്ഷാ വീഥി [ കൊല്ലം - കൊച്ചി; 145 KM ]

56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല?
കോഴിക്കോട് [ രണ്ട്-പാലക്കാട് ]

2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ?
പരിസ്ഥിതി വകുപ്പ് മന്ത്രി

പുല്ലാങ്കുഴലിൽ ലോക റിക്കോർഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി?
മുരളി നാരായണൻ [ ത്രിശൂർ ]

കയർ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2016 ൽ നിലവിൽ വന്ന ട്രേഡ് മാർക്ക്?
കേരള കയർ

വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി?
സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി

2016 ൽ കേരളാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അമ്പാസിഡറായി നിയമിതനായത്?
മജീഷ്യൻ ഗോപിനാഥ് മുതുകാട്

ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയർമാൻ ആയി 2016 ൽ നിയമിതയായത്?
ആലീസ് വൈദ്യൻ

സീറോ ബജറ്റ് ഫാമിങ് എന്ന കൃഷിരീതിയുടെ പ്രയോക്താവ്?
സുഭാഷ് പലേക്കർ.

പത്മശ്രീ നേടിയ ആദ്യ കർഷകൻ?
സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]

റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര്?
സഹായക്

പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?
ആസ്ത

ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?
വിനോദ് റായ്

2016 ൽ മികച്ച ക്ഷീരകർഷകന് ക്ഷിരവികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് നേടിയത്?നിഷ ബെന്നി കാവനാൽ

മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ച 'അഹിംസയുടെ പ്രതിമ' എന്ന ജൈന പ്രതിമയ്ക്ക് ഉയരത്തിൽ ലോക റെക്കോർഡ് ലഭിച്ചു. പ്രതിമ ആരുടെയാണ്? ഋഷഭ ദേവ് തീർത്ഥങ്കരൻ [ 108 അടി ഉയരം ]

അനുവദനീയമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം?
50 മൈക്രോൺ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭിച്ച ലോട്ടറി? സ്ത്രീ ശക്തി ലോട്ടറി

കൊല്ലം ജില്ലയിലെ പരവൂരിലെ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ടപകടം അന്വേഷിക്കുന്ന കമ്മിഷൻ?
ജസ്റ്റീസ് എൻ.കൃഷ്ണൻ nair

ഇന്ത്യയിലെ ആദ്യത്തെ ചെറു ബാങ്ക്?
ക്യാപ്പിൽ സ്മോൾ ഫിനാൻസ് ബാങ്ക് [ പഞ്ചാബ്; 2016 ഏപ്രിൽ 25 ന് ആരംഭിച്ചു

ആർ.എം ലോധ സമിതിയുടെ നിർദ്ദേശനുസരണം രൂപീകരിച്ച BCC CEO ആയി നിയമിതനായ ആദ്യ വ്യക്തി? രാഹുൽ ജോഹ്റി

2016 ലെ ജലസംരക്ഷണ ദേശീയ പുരസ്ക്കാരം നേടിയത്?
ഡോ. പി.കെ തമ്പി

സ്പൈസസ് ബോർഡിന്റെ ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം ആരംഭിക്കുന്ന സ്ഥലം?
വെല്ലിംങ്ടൺ ദ്വീപ് [ കൊച്ചി ]

അടിയന്തിര സേവനങ്ങൾക്കായി [ പോലിസ്; ആംബുലൻസ്; ഫയർ ] ഇന്ത്യയിൽ ആരംഭിച്ച ഒറ്റ നമ്പർ?112

ഇന്ത്യൻ നേവൽ എയർ സ്ക്വാഡൺ 300 അറിയപ്പെട്ടിരുന്ന പേര്?
വൈറ്റ് ടൈഗേഴ്സ്

lCC - Internatonal Cricket Council യുടെ ആദ്യത്തെ സ്വതന്ത്ര ചെയർമാൻ?
ശശാങ്ക് മനോഹർ [ മഹാരാഷ്ട്ര ]

FIFA - ഫിഫയുടെ സെക്രട്ടറി ജനറലായി നിയമിതയായ ആദ്യ വനിത?
ഫാത്മ സമ്പാദിയൂഫ് സമൂറ (സെനഗൽ)

കേരള ഹൈക്കോടതി രജിസ്ട്രാർ ആയി നിയമിതയായ ആദ്യ വനിത?
എൻ. ജയശ്രീ

2016 ൽ കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന കാർട്ടൂൺ അവാർഡ് നേടിയത്?
കെ.വി.എം ഉണ്ണി [ മിണ്ടും മുണ്ട് എന്ന കാർട്ടൂണിന് ]

1951 ൽ ABVP [ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ] വിദ്യാർത്ഥി സംഘടന സ്ഥാപിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്?
ബാൽരാജ് മാധോക്ക

144 Hindustan on the Cross Road എന്ന കൃതി രചിച്ചത്?
ബാൽരാജ് മാധോക്ക

ബ്രിട്ടൺ ഇല്ലാതെ യുറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം?
27

ശാസത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്നതും കുട്ടികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി വളർത്തുന്നതുമായ INSPlRE എന്ന പദ്ധതിയുടെ പുതിയ പേര്?
MANAK [ Million Minds Augmending National Aspirations and knowledge ]

ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി?
പേമ ഖണ്ഡു [ അരുണാചൽ പ്രദേശ്; 37 വയസ്സ് ]

യുനസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ള രാജ്യം?
ഇറ്റലി [ 51; രണ്ടാം സ്ഥാനം: ചൈന - 50; ഇന്ത്യ - ആറാം സ്ഥാനം - 35 ]

ഇന്ത്യയിലെ ആദ്യ ഗ്രീൻ ട്രെയിൻ കോറിഡോർ റൂട്ട്?
രാമേശ്വരം - മാനാ - മധുരൈ

2016 ൽ ജനങ്ങൾ സൈനിക അട്ടിമറി നീക്കം തടഞ്ഞത് ഏത് രാജ്യത്താണ്?
തുർക്കി

കേരളത്തിൽ ഒരു ജനറൽ പോലിസ് സ്റ്റേഷനിൽ എസ് ഐ ആകുന്ന ആദ്യ വനിത?
സീത വെങ്ങശ്ശേരി [ ചെമ്മങ്ങാട്; കോഴിക്കോട് ജില്ല ]

കേരള സംസ്ഥാന ആസുത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്?
ഡോ. വി.കെ രാമചന്ദ്രൻ

കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ?
കമൽ

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ?
ലെനിൻ രാജേന്ദ്രൻ

സംസ്ഥാന സാക്ഷരതാ മിഷ്യൻ ഡയറക്ടർ?
ഡോ. പി. എസ് ശ്രീകല

കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്?
ടി.പി ദാസൻ

നാഷണൽ ഇന്റലിജൻസ് ഗ്രിഡിന്റെ [ NAT GRID ] ന്റെ സി.ഇ.ഓ?
അശോക് പട്നായിക്

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ [ UIDAI ] യുടെ CEO?
അജയ് ഭൂഷൺ

കേരള സ്റ്റേറ്റ് ലൈബ്രററി കൗൺസിലിന്റെ പി.എൻ പണിക്കർ പുരസ്ക്കാരം - 2016 നേടിയത്?
വി.കെ ബാലൻ


2016 ലെ മാഗ്സസെ പുരസ്ക്കാര ജേതാക്കൾ?
ബെസ് വാദ വിൽസൻ [ കർണാടക ] & ടി.എം.കൃഷ്ണ[ തമിഴ്നാട് ]

സുമിത്ര ദേവി എന്ന തൂലികാനാമത്തിൽ കഥകളെഴുതിയിരുന്ന പ്രശസ്ത ബംഗാളി സാഹിത്യകാരി 2016 ൽ അന്തരിച്ചു. ആര്?
മഹാശ്വതാ ദേവി

മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ?
ഝാൻസി റാണി

ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികൾ നടത്തിയ പോരാട്ടം ചിത്രീകരിക്കുന്ന മഹാശ്വതാ ദേവിയുടെ നോവൽ?
ആരണ്യേർ അധികാർ

GST ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?
അസം

GST ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം?
ബീഹാർ

സിയാച്ചിൻ സന്ദർശിച്ച ആദ്യ വനിതാ കേന്ദ്ര മന്ത്രി?
സ്മൃതി ഇറാനി

പോസ്റ്റൽ വകുപ്പ് ആരംഭിക്കുന്ന ബാങ്ക്?
ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക

2016 ൽ ഇന്ത്യ - യു.എസ് സൈനിക കരാർ വാഷിങ്ടണിൽ വച്ച് ഒപ്പുവച്ചു. ഒപ്പുവച്ചവർ ആരെല്ലാം?
മനോഹർ പരിക്കർ & ആഷ്ടൺ കാർട്ടർ

2016 ൽ ഒരു സംസ്ഥാനത്തെ കണ്ടൽക്കാടുകളെ മുഴുവൻ റിസർവ്വ് വനമായി പ്രഖ്യാപിച്ചു. സംസ്ഥാനമേത്?
മഹാരാഷ്ട്ര

കേരള സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റ്?
വൈശാഖൻ

നേപ്പാൾ പ്രധാനമന്ത്രി?
പുഷ്പകമൽ ദഹൽ പ്രചണ്ഡ

Popular posts from this blog

ഓങ്കോളജി (oncology)

ശൈലികള്‍

രാമായണം ചോദ്യങ്ങൾ ഭാഗം 4