രാമായണം ചോദ്യങ്ങൾ ഭാഗം 2
51) അഹല്യക്ക് ശാപമോക്ഷം നല്കിയതാര്?
(ശ്രീരാമൻ)
52) ജാനകി എന്ന് അറിയപ്പെടുന്നതാര്?
(സീത)
53) സിതം എന്ന വാക്കിൻറെ അര്ഥം എന്താണ്?
(ഉഴുവുചാൽ)
54) യഥാര്ത്ഥത്തിൽ സീത ആരുടെ അവതാരമാണ്?
(മഹാലക്ഷ്മിയുടെ)
55) ലക്ഷ്മണൻറെ ഭാര്യയുടെ പേരെന്താണ്?
(ഊര്മിള)
56) ഭരതൻറെ ഭാര്യ ആരാണ്?
(ശ്രുതകീര്ത്തി)
57) സീതസ്വയംവരത്തിനുശേഷം അയോധ്യയിലേക്ക്പോകുകയായിരുന്ന
വിവാഹഘോഷയാത്രക്ക് തടസ്സമുണ്ടാക്കാ ൻ തുനിഞ്ഞതാർ?
(പരശുരാമൻ)
58) രാമൻറെ പട്ടാഭിഷകത്തിനുള്ള ഒരുക്കങ്ങൾ ആരുടെ നിര്ദ്ദേശപ്രകരമായിരുന്നു?
(കുലഗുരുവായ വസിഷ്ഠൻറെ)
59) മന്ഥര ആരായിരുന്നു?
(കൈകേയിയുടെ ദാസി)
60) രാമൻറെ പട്ടാഭിഷേകം മുടക്കാൻ കൈകേയിയെ ഉപദേശിച്ചതാരാണ്?
(മന്ഥര)
61) കൈകേയി ദശരഥനോട് ആവശ്യപ്പെട്ട രണ്ടു വരം
എന്തൊക്കെയായിരുന്നു?
(1 .ഭരതനെ രാജ്യവാക്കണം
2 .രാമനെ പതിന്നാലു വർഷം വനവാസത്തിനു
അയക്കണം)
62) വനവാസത്തിനു പുറപ്പെട്ട രാമലക്ഷ്മണന്മാർക്ക് മരവുരി നല്കിയതാർ?
(കൈകേയി)
63) വനവാസത്തിനു പുറപ്പെട്ട സീതാരാമലക്ഷ്മണന്മാരുടെ തേർ തെളിച്ചതാര്?
(സുമന്ത്രർ)
64) വനവാസവേളയിൽ സീതാരാമലക്ഷ്മണന്മാർ
ആദ്യരാത്രി കഴിഞ്ഞത് എവിടെയായിരുന്നു?
(സൃംഗിവേരം)
65) സൃംഗിവേരം എന്ന രാജ്യത്തിൻറെ ഭരണാധികാരി ആരായിരുന്നു?
(ഗുഹൻ എന്ന നിഷാദരാജാവ്)
66) കാനനയാത്രയിൽ സീതാരാമലക്ഷ്മണന്മാർ
ആദ്യം കണ്ടുമുട്ടിയ മഹർഷി ആർ?
(ഭരധ്വാജൻ)
67) സീതാരാമലക്ഷ്മണന്മാർക്ക് താമസത്തിനായി ഭരധ്വാജമഹർഷി കാണിച്ചുകൊടുത്ത സ്ഥലമേത്?
(ചിത്രകൂടപർവ്വതം)
68) ഭരധ്വാജൻറെ ആശ്രമത്തില്നിന്നും ചിത്രകൂടത്തിലേക്ക് ഒരു നദി മുറിച്ചുകടക്കണം.
ആ നദി ഏതാണ്?
(കാളിന്ദി)
69) സപ്തർഷികൾ ആരെല്ലാം?
(മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യ ൻ, ക്രതു, വസിഷ്ഠൻ)
70) ദശരഥൻറെ മരണവാര്ത്ത രാമനെ അറിയിച്ചതാര്?
(വസിഷ്ഠൻ)
71) ശ്രീരാമനുവേണ്ടി ഭരതൻ രാജ്യം ഭരിച്ചതെങ്ങനെ?
(ശ്രീരാമപാദുകം സിംഹാസനത്തിൽ പ്രതിഷ്ടിച്ചുകൊണ്ട്)
72) രാവണൻറെ അമ്മയുടെ പേരെന്ത്?
(കൈകസി)
73) രാവണൻറെ അച്ഛൻറെ പേര്?
(വിശ്രവസ് )
74) മനുഷ്യനൊഴികെ മറ്റാര്ക്കും രാവണനെ വധിക്കാ ൻ കഴിയില്ല എന്ന വരം അദ്ദേഹത്തിനു നല്കിയതാർ?
(ബ്രഹ്മാവ്)
75) രാവണസാഹോദരി ആരാണ്?
(ശൂർപ്പണഖ)
76) രാവണ ൻ ചന്ദ്രഹാസം എന്ന വാൾ സമ്മാനമായി നല്കിയതാർ?
(ശിവൻ)
77) രാവണൻറെ പത്നിയുടെ പേരെന്ത്?
(മണ്ഡോദരി)
78) പുഷ്പകവിമാനം രാവണൻ ആരില്നിന്നും കൈക്കലാകിയതാണ്?
(വൈശ്രവണനില്നിന്നും)
79) സ്ത്രീമൂലം നിനക്ക് നാശമുണ്ടാവട്ടെ എന്ന് രാവണനെ ശപിച്ചതാർ?
(വേദവതി)
80) പുലസ്ത്യമഹർഷിക്ക് രാവണനുമായുള്ള ബന്ധം എന്താണ്?
(രാവണൻറെ മുത്തച്ഛൻ)
81) ബാലിയുടെ രാജ്യം ഏതാണ്?
(കിഷ്ക്കിന്ധ)
82) രാവണനെ വാലിൽ വരിഞ്ഞുകെട്ടിയ വാനരരാജാവ് ആരാണ്?
(ബാലി)
83) രാവണൻറെ പുത്രൻ ആരാണ്?
(മേഘനാദൻ)
84) ഇന്ദ്രജിത്ത് എന്ന വാക്കിൻറെ അര്ഥം എന്താണ്?
(ദേവേന്ദ്രനെ ജയിച്ചവൻ)
85) വനയാത്രയിൽ സീതയ്ക്ക് അംഗരാഗവും ആടയാഭരണങ്ങളും നല്കിയതാരാണ്?
(അനസൂയ)
86) അനസൂയയുട ഭർത്താവ് ആരായിരുന്നു?
(അത്രി മഹർഷി)
87) ദണ്ഡകവനത്തില്വെച്ചു ശ്രീരാമനാൽ വധിക്കപ്പെട്ട
രാക്ഷസൻ ആർ?
(വിരാധൻ)
88) വിരാധൻറെ പൂർവ്വജന്മം ആരായിരുന്നു?
(വിദ്യാധരൻ എന്ന ഗന്ധർവ്വ ൻ)
89) ശ്രീരാമൻ വൈഷ്ണവചാപവും അമ്പൊടുങ്ങാത്ത
ആവനാഴിയും സമ്മാനിച്ചത് ആരാണ് ?
(അഗസ്ത്യമുനി)
90) സീതാരാമലക്ഷ്മണന്മാർക്ക് താമസിക്കാ ൻ
അഗസ്ത്യമുനി നിര്ദേശിച്ച സ്ഥലം താണ്?
(പഞ്ചവടി)
91) പഞ്ചവടിയിൽ ശ്രീരാമാശ്രമത്തിനു കാവല്ക്കരനായിനിന്ന പക്ഷിശ്രേഷ്ടൻ ആരായിരുന്നു?
(ജടായു)
92) കാരത്തവീര്യാർജ്ജുനനുമായി രാവണൻ ഒരിക്കൽ ഏറ്റുമുട്ടാനുണ്ടായ കാരണമെന്ത്?
(ശിവപൂജ മുടക്കിയതിന്)
93) കിഷ്ക്കിന്ധയുടെ രാജാവ് ആര്?
(ബാലി)
94) സീതാപഹരണസമയത്ത് പൊന്മാനായിമാറിയ രാക്ഷസനാർ?
(മാരീചൻ)
95) രാവണൻ സീതാപഹരണത്തിനെത്തിയത്
ആരുടെ വേഷത്തിലാണ്?
(സന്യാസിയുടെ)
96) സീതയെ അപഹരിച്ചുകൊണ്ട് വിമാനത്തിൽ പോകുമ്പോൾ രാവണനെ എതിര്ത് അദ്ദേഹത്തിൻറെ വില്ല് പോട്ടിച്ചതാർ?
(ജടായു)
97) ലങ്കയിൽ സീതാദേവി കഴിഞ്ഞുകൂടിയതെവിടെയാണ്?
(അശോകവനത്തിൽ)
98) ആദ്യം ഒരു ഗന്ധർവ്വനായിരുന്ന കബന്ധൻ
ഒരു രാക്ഷസനായിമാറിയത് ആരുടെ ശാപം നിമിത്തമാണ്?
(അഷ്ടാവക്രൻ എന്ന മഹർഷിയുടെ ശാപം)
99) അഷ്ടാവക്രൻ കബന്ധനെ ശപിച്ചതിനു കാരണമെന്ത്?
(വൈരൂപ്യത്തിൻറെ പേരിൽ കളിയാക്കിയതിൻ)
100) സീതയെ അപഹരിച്ചുകൊണ്ടുപോയത്
ലങ്കയിലേക്കാണെന്ന വൃത്താന്തം ശ്രീരാമനെ അറിയിച്ചതാർ?
(ശബരി)