ഓങ്കോളജി (oncology) ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് A) അർബുദം B) ക്ഷയം C) ഡിഫ്റ്റീരിയ D) ടെറ്റനസ് ഉത്തരം : A) അർബുദം ഓങ്കോളജി ട്യൂമറുകളെക്കുറിച്ചുള്ള പഠനമാണ് ഓങ്കോളജി അഥവാ അർബുദ ശാസ്ത്രം. ഗ്രീക്ക് പദമായ ഓങ്കോസ് എന്നതിൽ നിന്നുമാണ് ഓങ്കോളജി എന്ന വാക്കുണ്ടായത്. ഓങ്കോസ് (oncos)എന്നാൽ ട്യൂമർ അഥവാ വളർച്ച എന്നാണർഥം. ഓങ്കോളജി എന്ന കാന്‍സർ പഠനശാഖയിൽ വൈദഗ്ധ്യം നേടിയ ഡോക്ടർമാരാണ് ഓങ്കോളജിസ്റ്റുകള്‍. കാന്‍സർ രോഗനിർണയം, പ്രധാന ചികിത്സകളായ ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി, തുടർചികിത്സാ-പരിശോധനകള്‍, സാന്ത്വനചികിത്സ, മുന്‍കൂട്ടിയുള്ള രോഗനിർണയത്തിനുള്ള സ്ക്രീനിങ് എന്നിവയൊക്കെ ചേർന്നതാണ് ഓങ്കോളജി. കാന്‍സർ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കുന്നശാഖയാണ് സർജിക്കൽ ഓങ്കോളജി. ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള കാന്‍സർ ചികിത്സ നൽകുന്നതിനുള്ള പഠനശാഖയാണ് മെഡിക്കൽ ഓങ്കോളജി. റേഡിയേഷന് ഉപയോഗിച്ചുള്ള ചികിത്സ നൽകുന്നതിനുള്ള ശാഖയാണ് റേഡിയേഷന് ഓങ്കോളജി. നാഡീസംബന്ധമായ കാന്‍സറിന് ന്യൂറോ ഓങ്കോളജിയും ജനനേന്ദ്രിയ-മൂത്രാശയാനുബന്ധ കാന്‍സറുകള്‍ കൈകാര്യം ചെയ്യാന്‍ ഗൈനക് ഓങ്കോളജിയും കാന്‍സർ ...